സാംസ്കാരിക കേരളം

ഇരുമ്പന്‍ പുളി കറി

ചേരുവകള്‍

ഇരുമ്പന്‍ പുളി വട്ടത്തില്‍ അരിഞ്ഞത്  - 1 കപ്പ്
ചെറിയ ഉള്ളി  -  1  കപ്പ്
പച്ചമുളക്  -   ¼ കപ്പ്
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - ¼ കപ്പ്
മല്ലി പൊടി  -  ½ ടീസ്പൂണ്‍
കായം പൊടി  - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി  - 1 ടീസ്പൂണ്‍
ഉലുവ പൊടി   - ¼ ടീസ്പൂണ്‍
വറ്റല്‍ മുളക്  -  4 എണ്ണം
കടുക്   - 1 ടീസ്പൂണ്‍
എണ്ണ, ഉപ്പ്, കറിവേപ്പില  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിഞ്ഞ പച്ചക്കറികള്‍ 2 കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക. ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ഉപ്പ് ഇവ ചേര്‍ത്ത് ലൂസായി തിളപ്പിച്ചെടുക്കുക. ചൂടായ ചീനിച്ചട്ടിയില്‍ കടുക്, മുളക്, കറിവേപ്പില ഇവ ഇട്ട്  താളിച്ച് കറിയില്‍ ചേര്‍ക്കുക.