സാംസ്കാരിക കേരളം

ചക്ക പ്രഥമന്‍

ചേരുവകള്‍
ചക്ക വരട്ടിയത്      -    350 ഗ്രാം
ശര്‍ക്കര     -   ¼ കിലോ
തേങ്ങ    -    2 എണ്ണം
നെയ്യ്     -  50 ഗ്രാം
ഏലക്കായ്    -   15 എണ്ണം
ഉണക്കതേങ്ങ ചെറുതായി അരിഞ്ഞത്    -   ¼ കപ്പ്
അണ്ടിപരിപ്പ്     -   50 ഗ്രാം
ഉണക്കമുന്തിരി    -  50 ഗ്രാം

തയ്യാറാക്കുന്ന വിധം
ചിരകിയ തേങ്ങയില്‍ നിന്നും കട്ടിതേങ്ങാപാല്‍ 2 കപ്പ്, രണ്ടാം പാല്‍ 3 കപ്പ്, മൂന്നാം പാല്‍ 4 കപ്പ് എടുക്കുക. ചക്ക വരട്ടിയതില്‍ കുറച്ച് മൂന്നാം പാല്‍ ചേര്‍ത്ത് മിക്സിയില്‍ അരച്ചുവയ്ക്കുക. ശര്‍ക്കര കുറച്ചു വെള്ളം ചേര്‍ത്ത് ഉരുക്കി, തണുപ്പിച്ച് അരിച്ചെടുത്തിട്ട് വീണ്ടും അടുപ്പത്തുവച്ച് തിളപ്പിക്കുക. ഇതിലേക്ക് അരച്ച ചക്ക വരട്ടിയത് ചേര്‍ക്കുക. അതിനോടൊപ്പം ബാക്കി മൂന്നാം പാല്‍ ചേര്‍ക്കുക. നല്ലപോലെ ഇളക്കിപായസം കുറുകി വരുമ്പോള്‍ രണ്ടാം പാലും ചേര്‍ക്കുക. അവസാനം ഒന്നാം പാല്‍ ചേര്‍ക്കുക. ഒന്നാം പാല്‍ ചേര്‍ത്തശേഷം തിളപ്പിക്കരുത്. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങ അരിഞ്ഞു വറുത്തത് ഏലയ്ക്കാപൊടി ഇവ ചേര്‍ക്കാം.