സാംസ്കാരിക കേരളം

കാച്ചില്‍ പുഴുക്ക്

ചേരുവകള്‍
കാച്ചില്‍ കഴുകി വൃത്തിയാക്കി ചതുര കഷണങ്ങളാക്കിയത്   - ½കിലോ
തേങ്ങ ചിരകിയത്   -   1½ കപ്പ്
ജീരകം  - 1 ടീസ്പൂണ്‍
മുളക് പൊടി  - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി   - ¼ ടീസ്പൂണ്‍
കുരുമുളക്    -  10 എണ്ണം
പച്ചമുളക്  -  4 എണ്ണം  
വെളുത്തുള്ളി -  6 അല്ലി
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
കടുക് -  1 ടീ സ്പൂണ്‍
ഉഴുന്നു പരിപ്പ്  - 1 ടീ സ്പൂണ്‍
വറ്റല്‍ മുളക് -  4 എണ്ണം

തയ്യാറാക്കുന്ന വിധം
കാച്ചില്‍ നല്ലതുപോലെ കുക്കറില്‍ വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍, ഉപ്പ് ചേര്‍ക്കുക.ഇതില്‍ തേങ്ങ, മഞ്ഞള്‍പൊടി, മുളകുപൊടി, വെളുത്തുള്ളി, കുരുമുളക്, ജീരകം, പച്ചമുളക്, റിവേപ്പില ഇവ ഒരുവിധം അരച്ച് ചേര്‍ക്കുക. കൂട്ട് ഇട്ട് കഷ്ണങ്ങള്‍ ഒടച്ച് കുറച്ച് ലൂസായി കലക്കണം. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്  കടുക്, കറിവേപ്പില, വറ്റല്‍മുളക്, ഉഴുന്നുപരിപ്പ് ഇവ ചേര്‍ത്ത്  താളിച്ച് കറിയില്‍ ചേര്‍ക്കുക.