സാംസ്കാരിക കേരളം

കടല ചേന കൂട്ട്

ചേരുവകള്‍
കുതിര്‍ത്തു വച്ച കറുത്ത കടല  -   1 കപ്പ്
ചേന ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്   - 1 കപ്പ്
കുമ്പളങ്ങ ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്  - 1 കപ്പ്
തേങ്ങ ചിരകിയത്  - 2 കപ്പ്
മുളകുപൊടി  -  1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി  -  ½ ടീസ്പൂണ്‍
ജീരകം - 1 ടീസ്പൂണ്‍
പഞ്ചസാര   -  1 ടീസ്പൂണ്‍
കുരുമുളക്  -  6 എണ്ണം
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കുതിര്‍ത്ത കടല വേവിച്ചു വയ്ക്കുക. പകുതി തേങ്ങ, ജീരകം, കുരുമുളക് ഇടത്തരത്തില്‍ അരച്ചു വയ്ക്കുക. ചീനച്ചട്ടിയില്‍ കുമ്പളങ്ങ, ചേന, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ചേര്‍ത്ത് വേവിക്കുക. ഇവ വേകുമ്പോള്‍ അരച്ച തേങ്ങ, മിശ്രിതം ചേര്‍ത്ത് 3 മിനിട്ടു കൂടി മൂടി വേവിക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍മുളക്, കറിവേപ്പില ചേര്‍ത്ത് താളിച്ച് ബാക്കി ഒരു കപ്പ് തേങ്ങ ചേര്‍ത്ത് നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. വേവിച്ച പച്ചക്കറി കൂട്ട്, വേവിച്ച കടല, വറുത്ത തേങ്ങ ഇവ ഒന്നിച്ചാക്കി അവസാനം പഞ്ചസാര ചേര്‍ത്ത് വാങ്ങുക.