സാംസ്കാരിക കേരളം

കടലകറി

ചേരുവകള്‍
വെള്ള കടലയോ കറുത്ത കടലയോ  - 1 കപ്പ്
തേങ്ങ ചിരകിയത്  - 1 കപ്പ്
മുളകുപൊടി - ½ ടേബിള്‍സ്പൂണ്‍
മല്ലിപൊടി   - 3 ടീസ്പൂണ്‍
മഞ്ഞള്‍പൊടി   - ¼ ടീസ്പൂണ്‍
ഗരംമസാലപൊടി  - ½ ടീസ്പൂണ്‍
ചെറിയ ഉള്ളി മുറിച്ചത്  - ½ കപ്പ്
തക്കാളി അരിഞ്ഞത്   -  2
കടുക് - ½ ടീസ്പൂണ്‍
വറ്റല്‍മുളക് -  2
എണ്ണ, ഉപ്പ്, കറിവേപ്പില -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കടല തലേന്ന് തന്നെ കുതിരാനായി വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ  ഒഴിച്ച് തേങ്ങ ചുവന്നനിറത്തില്‍ വറുക്കുക. ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് 2 മിനിട്ടുകൂടി വറുക്കണം. ഇത് തണുത്ത ശേഷം നല്ലപോലെ അരച്ചെടുക്കുക. കടല കുക്കറില്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ഉള്ളി, തക്കാളിനല്ലപോലെ വഴറ്റി ഇതില്‍ വേവിച്ച കടല, അരച്ച മസാലകൂട്ട് ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. വറ്റല്‍ മുളക്, ചേര്‍ത്ത് കടുക് താളിച്ച് കറിയില്‍ ചേര്‍ക്കാം. ഈ കറി പുട്ടി, അപ്പം, ഇടിയപ്പം ഇവയോടൊപ്പം കഴിക്കാവുന്നതാണ്.