സാംസ്കാരിക കേരളം

കായ് മെഴുക്കുപുരട്ടി

ചേരുവകള്‍

നേന്ത്രകായ് (നാലായി കീറി ചെറുതായി അരിഞ്ഞത് ) - 4 എണ്ണം
പച്ചമുളക്     ചെറുതായി അരിഞ്ഞത്  - ¼ കപ്പ്
മുളക് പൊടി - 2 ടീസ്പൂണ്‍
മല്ലി പൊടി  - 4 ടീസ്പൂണ്‍
കായ പൊടി - 1 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ്  - 1 ടീസ്പൂണ്‍
കടുക്  - 1 ടീസ്പൂണ്‍
വറ്റല്‍ മുളക് -  4 എണ്ണം
എണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിഞ്ഞ നേന്ത്രകായ് ഉപ്പ് പൊടിവര്‍ഗ്ഗങ്ങള്‍ പുരട്ടി അരമണിക്കൂര്‍ മാറ്റിവയ്ക്കുക. ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, വറ്റല്‍മുളക്, കറിവേപ്പില ഇവ ചേര്‍ത്ത് പൊട്ടിയശേഷം മാറ്റിവച്ച കഷണങ്ങള്‍  ഇട്ട് ചെറുതീയില്‍ മൂടി വേവിക്കുക. ഇടയ്ക്കിടെ ഇളക്കി പൊരിച്ചെടുക്കുക.


സാംസ്‌കാരിക വാർത്തകൾ