സാംസ്കാരിക കേരളം

കായ്പോള/ പഴപോള

ചേരുവകള്‍
നല്ലപഴുത്ത നേന്ത്രപഴം, ചെറുതായി അരിഞ്ഞത് -  2 എണ്ണം
മുട്ട   - 2 എണ്ണം
പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
പാല്‍ - ½ കപ്പ്
നെയ്യ്   -  2 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ്   -  2 ടീസ്പൂണ്‍
ഉണക്ക മുന്തിരിങ്ങ  - 2 ടീസ്പൂണ്‍
അലങ്കരിക്കുവാനായി കുറച്ച് അണ്ടിപരിപ്പും ഉണക്കമുന്തിരിയും മാറ്റിവയ്ക്കണം.

തയ്യാറാക്കുന്ന വിധം
ചെറുതായി അരിഞ്ഞ നേന്ത്രപഴം ഒരു ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് നല്ല സ്വര്‍ണ്ണനിറമാകുന്നതുവരെ വഴറ്റി വയ്ക്കുക. ഒരു പാത്രത്തില്‍ പാല്‍ മുട്ട പഞ്ചസാര ഇവ നല്ലപോലെ പതപ്പിച്ച് വയ്ക്കുക. ഇതിലേക്ക് അണ്ടിപരിപ്പ്, മുന്തിരിങ്ങ, നേന്ത്രപഴം ഇവ ചേര്‍ക്കുക. നല്ലപോലെ ഈ മിശ്രിതം ഇളക്കി യോജിപ്പിക്കുക. ഒരു മൂടു പരന്ന പാത്രം അടുപ്പത്തുവച്ച് നെയ്യോ/ വെണ്ണയോ ഒഴിച്ച് എല്ലായിടത്തും ഒരേപോലെ പുരട്ടുക. ഇതിലേക്ക് അടിച്ചുവച്ച മിശ്രിതം ഒരേപോലെ ഒഴിച്ച് അടുപ്പത്ത് വച്ച് അടച്ച് 10 മിനിട്ട് ചെറുതീയില്‍ വേവിക്കണം. അടിയില്‍ കരിഞ്ഞു പിടിക്കാതെ ശ്രദ്ധിക്കണം. തണുത്ത ശേഷം ഈ കായ്പോള വിളമ്പുന്ന പാത്രത്തില്‍ മാറ്റി ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.