സാംസ്കാരിക കേരളം

കലത്തപ്പം

ചേരുവകള്‍
ജീര അരി (ബിരിയാണിയരി)  -  1 കപ്പ്
വേവിച്ച ചോറ്  - ½ കപ്പ്
ഏലക്കായ്   -   4 എണ്ണം
ശര്‍ക്കര  - ¼ കിലോ
ചെറിയ ഉള്ളി -   10 എണ്ണം
ഉണക്കിയ തേങ്ങ   -  3 ടീസ്പൂണ്‍ (ചെറുതായി നുറുക്കിയത്)
നെയ്യ്, എണ്ണ, വെള്ളം - ആവശ്യത്തിന്
സോഡാപൊടി -  ഒരുനുള്ള്

തയ്യാറാക്കുന്ന വിധം
ജീര അരി കുറഞ്ഞത് 4 മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക. മിക്സിയില്‍ ഈ അരി സോഡാപൊടി, ഏലക്കായ്, മുക്കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക. പിന്നെ 1/4 കപ്പ് വെള്ളം കൂടി ചേര്‍ത്ത് നല്ല അയവില്‍ അരച്ചെടുക്കുക. ഒരു പാത്രത്തില്‍  ശര്‍ക്കരയും കുറച്ച് വെള്ളവും ചേര്‍ത്ത് ഉരുക്കി, അരിച്ച് വയ്ക്കുക. തണുത്ത ശേഷം ഇത് അരച്ച മിശ്രിതത്തില്‍ ചേര്‍ക്കുക. ദോശമാവിനെക്കാള്‍  നേര്‍മ്മയുള്ളതാകണം. ഒരു കുക്കറില്‍ നെയ്യൊഴിച്ച് തേങ്ങ അരിഞ്ഞതും ചെറിയ ഉള്ളിയും വറുക്കുക. ഇതിലേക്ക് അരച്ചുവച്ച ശര്‍ക്കര ചേര്‍ത്ത മാവും ഒഴിക്കുക. കുക്കറില്‍  വെയിറ്റ് ഇടാതെ വേവിക്കുക. ഏതാണ്ട് 15 മുതല്‍ 18 മിനിട്ടുവരെ ചെറുതീയില്‍  വേവിക്കണം.  15 മിനിട്ടു കഴിഞ്ഞ്  കുക്കറിന്റെ  അടപ്പ് തുറന്ന് ഒരു ഈര്‍ക്കില്‍ കുത്തി വെന്തോ എന്നു നോക്കുക. മാവു പുരളാതെ ഈര്‍ക്കില്‍ വരുകയാണെങ്കില്‍ വെന്തു കഴിഞ്ഞു എന്നതാണ്. തണുത്തശേഷം കുക്കറില്‍ നിന്നും കലത്തപ്പം പാത്രത്തിലേക്ക് മാറ്റി ഇഷ്ടമുളള ആകൃതിയില്‍ മുറിച്ചെടുക്കുക.