സാംസ്കാരിക കേരളം

കല്ലുമാകായ് നിറച്ചത് (അരിക്കടുക്ക)

ചേരുവകള്‍
കല്ലുമാകായ്   - 25 എണ്ണം
അരി    -   ½ കിലോ
ചിരകിയ തേങ്ങ -  1 കപ്പ്
പെരുംജീരം   -  2 ½ ടേബിള്‍ സ്പൂണ്‍
ഇഞ്ചി   -  1 കഷ്ണം
വെളുത്തുള്ളി  -   6-7 അല്ലി
മുളകുപൊടി    -   1 ½ ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി   -  1 ടേബിള്‍ സ്പൂണ്‍
ഗരംമസാല പൊടി  -  ½ ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി  -  6 എണ്ണം
ഏലക്കായ് -  4 എണ്ണം
ഉപ്പ്, വെളിച്ചെണ്ണ -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കുതിര്‍ത്ത അരി അധികം വെള്ളം ചേര്‍ക്കാതെ അരച്ചുവയ്ക്കുക. തേങ്ങ, പെരുംജീരകം, ചെറിയ ഉള്ളി, ഏലക്കായ് പൊടി ഇവ നല്ലപോലെ അരച്ചുവയ്ക്കുക. ഇത് അരച്ച അരിയോടൊപ്പം കുഴക്കുക. കല്ലുമാകായ് വൃത്തിയാക്കി അകത്തുള്ള എല്ലാം അഴുക്കും മാറ്റി എടുക്കുക. മാവു ചെറിയ ഉരുളുകളാക്കി കല്ലുമാകായുടെ അകത്ത് നിറയ്ക്കുക. നിറച്ചത് ആവയില്‍ പുഴുങ്ങിയെടുക്കുക പൊടിവര്‍ഗ്ഗങ്ങര്‍ ഇഞ്ചി വെള്ളുത്തുള്ളി മസാലപൊടി ഇവ അരച്ച് നല്ല പേസ്റ്റ് രൂപത്തിലാക്കി ആവയില്‍ വെന്ത കല്ലുമാകായ് ഈ മിശ്രിതത്തില്‍ നല്ല തേച്ചു പിടിപ്പിച്ച് തിളച്ച് എണ്ണയില്‍ വറുത്തു കോരുക.