സാംസ്കാരിക കേരളം

കണവ നിറച്ചത്

ചേരുവകള്‍
ചെറിയ ഇനം കണവ തൊലി, അകത്തെ കുടല്‍ തുടങ്ങിയവ മാറ്റി മുറിയ്ക്കാതെ കഴുകിയെടുത്ത്   -  10 എണ്ണം

നിറയ്ക്കാന്‍ വേണ്ടത്
സവാള ചെറുതായി കൊത്തിയരിഞ്ഞത്    -  2 കപ്പ്
പച്ചമുളക് ചെറുതായി കൊത്തിയരിഞ്ഞത്   -  ¼  കപ്പ്
ഇഞ്ചി വെളുത്തുള്ളി ചെറുതായി കൊത്തിയരിഞ്ഞത്     -  1 ടേബിള്‍ സ്പൂണ്‍ വീതം
തക്കാളി ചെറുതായി അരിഞ്ഞത്   -  ½ കപ്പ്
മുളകുപൊടി    -  1ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി  -  ½ ടേബിള്‍ സ്പൂണ്‍
ഗരംമസാലപൊടി   -  ½ ടേബിള്‍ സ്പൂണ്‍
മല്ലിയില    -  ¼ കപ്പ്
ഉപ്പ് എണ്ണ കറിവേപ്പില .

തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ കണവ വെള്ളം മാറ്റാനായി മാറ്റിവയ്ക്കു. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി ഇവ വഴറ്റുക. ഇതിലേക്ക് പൊടിവര്‍ഗ്ഗങ്ങള്‍  ചേര്‍ക്കണം. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഒരുപോലെ ഇളക്കി യോജിപ്പിക്കുക. ഓരോ കണവയും (ഒരു വശം മാത്രം തുറന്ന് കുഴലിന്റെ  ആകൃതിയില്‍) എടുത്ത് അതില്‍ സ്പൂണ്‍ വച്ച് കൂട്ട് നിറയ്ക്കുക തുറന്നഭാഗം ഈക്കി കുത്തി അപ്പച്ചെമ്പില്‍ കുത്തി നിര്‍ത്തി വേവിയ്ക്കുക. എണ്ണമയം അധികം ചേര്‍ക്കാത്ത ഈ  മലബാര്‍ വിഭവം വളരെ സ്വാദിഷ്ഠമാണ്.