സാംസ്കാരിക കേരളം

കണവ തോരന്‍

ചേരുവകള്‍
കണവ വൃത്തിയാക്കി ചതുരകഷണങ്ങളാക്കിയത്   - ½ കിലോ
സവാള കൊത്തിയരിഞ്ഞത്    -  1 കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്   -  ¼ കപ്പ്
മുളകുപൊടി   -  ½ ടേബിള്‍ സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്  - 1 ടേബിള്‍ സ്പൂണ്‍ വീതം
മഞ്ഞള്‍പൊടി    -  ½ ടേബിള്‍ സ്പൂണ്‍
കുരുമുളക് ചതച്ചത്  - ½ ടേബിള്‍ സ്പൂണ്‍
മസാലപൊടി   -  ½ ടേബിള്‍ സ്പൂണ്‍
കടുക്     -  ½ ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ്   -  1 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക്    -  4  എണ്ണം
തേങ്ങ ചിരകിയത്    -  1 കപ്പ്
ജീരകം   - ½ ടേബിള്‍ സ്പൂണ്‍
കറിവേപ്പില, ഉപ്പ്,  വെളിച്ചെണ്ണ   -   ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയില്‍ കണവ പൊടി വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, വറ്റല്‍ മുളക്, ഉഴുന്നു പരിപ്പ് ചേര്‍ത്ത്  താളിയ്ക്കുക. ഇതില്‍ സവാള കൊത്തിയരിഞ്ഞത്, പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇതില്‍ വേവിച്ച കണവ ചേര്‍ത്ത് ജലാംശം മാറുന്നതുവരെ വഴറ്റുക. ഇതില്‍ തേങ്ങ, ജീരകം  ചെറുതായി തോരത്തിനെന്നോണം ചായ്ച്ചെടുത്ത് കറിയില്‍ ചേര്‍ക്കുക. രണ്ടു മിനിറ്റി മൂടി ആവി കയറ്റിയശേഷം പാത്രത്തില്‍ നിന്നും ഉണ്ടാക്കിയ  കണവ തോരന്‍ വിളമ്പുന്ന പാത്രത്തിലേയ്ക്ക് ഇളക്കി, തോര്‍ത്തി എടുക്കുക. മല്ലിയില വച്ച് അലങ്കരിക്കാം.