സാംസ്കാരിക കേരളം

കപ്പ ചിക്കന്‍ ബിരിയാണി

ചേരുവകള്‍

കപ്പ ചെറുതായി അരിഞ്ഞ് മഞ്ഞള്‍പൊടി ഉപ്പ് ചേര്‍ത്ത് വേവിച്ചത്  - 1 കിലോ (കപ്പ വേവുമ്പോള്‍ രണ്ടുപ്രാവശ്യം തിള വരുമ്പോള്‍ വെള്ളം ഊറ്റി കളഞ്ഞു വേണം വേവിക്കാന്‍)
ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്   -  1 കിലോ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്   -  2  ടീ സ്പൂണ്‍ വീതം
തക്കാളി  -  2 എണ്ണം
സവാള ചെറുതായി അരിഞ്ഞത്  -  1½ കപ്പ്
മുളകുപൊടി   -  1  ടീ സ്പൂണ്‍
പച്ചമുളക്   ചെറുതായി അരിഞ്ഞത്  -  3  എണ്ണം
കറിവേപ്പില  - ½  ടീ സ്പൂണ്‍
മഞ്ഞള്‍പൊടി  - ½ ടീസ്പൂണ്‍
കുരുമുളക് പൊടി   -  ¼  ടീ സ്പൂണ്‍
മല്ലിപ്പൊടി   -   3  ടീ സ്പൂണ്‍
മല്ലയില, ഉപ്പ്  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഇവ വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ക്കുക. അതിനോടൊപ്പം ഇറച്ചി കഷണങ്ങള്‍ ആവശ്യത്തിന് ഉപ്പും, വെള്ളവും  ചേര്‍ത്ത് വേവിക്കുക. ചാറു ഒരുവിധം കുറുകി വരുമ്പോള്‍ മല്ലിയില ചേര്‍ക്കുക. ഇതിലേക്ക് വേവിച്ചു വച്ച കപ്പ ചേര്‍ത്ത് നല്ലപോലെ ഇറച്ചി കഷണങ്ങളുമായി യോജിപ്പിച്ച് ചാറും കഷണങ്ങളും കപ്പ കഷണങ്ങളില്‍ നല്ലപോലെ പിടിക്കത്തവിധം ഇളക്കി ചൂടോടെ വിളമ്പാവുന്നതാണ്. കോഴിക്കു പകരം ബീഫ്  വേവിച്ച് ഇത്തരത്തില്‍ പാകം ചെയ്യുകയാണെങ്കില്‍ വളരെ സ്വാദിഷ്ടമായ കപ്പ ബീഫ് ബിരിയാണി ലഭിക്കും.