സാംസ്കാരിക കേരളം

കപ്പ പുഴുക്ക്

ചേരുവകള്‍
കപ്പ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയത്   -    ½ കിലോ
തേങ്ങ ചിരകിയത്   -  1 കപ്പ്
ജീരകം -    1 ടീസ്പൂണ്‍
മുളക് പൊടി  - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ¼ ടീസ്പൂണ്‍
കുരുമുളക് ചതച്ചത്  -  1 ടീസ്പൂണ്‍   
വെളുത്തുള്ളി - 4 അല്ലി
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില -   ആവശ്യത്തിന്
കടുക്   -  1 ടീസ്പൂണ്‍
ഉഴുന്നു പരിപ്പ്  -  1 ടീസ്പൂണ്‍
വറ്റല്‍ മുളക്   -   4 എണ്ണം

തയ്യാറാക്കുന്ന വിധം
തേങ്ങ, മഞ്ഞള്‍പൊടി, മുളകുപൊടി, വെളുത്തുള്ളി, കുരുമുളക്, ജീരകം, കറിവേപ്പില ഇവ ഇടത്തരത്തില്‍ അരച്ച് വേവിച്ചുവച്ചിരിക്കുന്ന കപ്പയില്‍ ഉപ്പ് ആവശ്യത്തിന് വെള്ളം ഒഴിച്ച്  (അധികം ലൂസ് ആകരുത്) ചേര്‍ത്ത് തിളപ്പിച്ച് ഉടച്ച് ചേര്‍ക്കുക.  ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്  കടുക്, മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ് ഇവ ചേര്‍ത്ത് താളിച്ച് പാകപ്പെടുത്തിയ കപ്പകൂട്ടില്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. കേരളീയരുടെ ഇഷ്ട ഭോജനമാണ്.

Videos