സാംസ്കാരിക കേരളം

കേരള താറാവു കറി

ചേരുവകള്‍
വൃത്തിയാക്കിയ താറാവ് കഷണങ്ങളാക്കിയത്  -  1 കി. ഗ്രാം
വെളിച്ചെണ്ണ  -  ¼ കപ്പ്
സവാള അരിഞ്ഞത് - 1 കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത്  -  2 ടീസ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്  -  2 ടീ സ്പൂണ്‍
പച്ചമുളക് കീറിയത്  -  8 എണ്ണം
വിനീഗര്‍  -  2 ടീസ്പൂണ്‍
മുളക്പൊടി  - 2 ടീസ്പൂണ്‍
മല്ലിപൊടി - 4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി  - ½ ടീസ്പൂണ്‍
പെരുംജീരകം  - 1 ടീ സ്പൂണ്‍
കശ്കശ്  -   1 ടീ സ്പൂണ്‍
കറുവപട്ട - 3 കഷ്ണം
ഗ്രാംബു -  6 എണ്ണം
തക്കോലം -  2 എണ്ണം
ഏലക്കായ്  -  3 എണ്ണം
കുരുമുളക്  പൊടി -   ¼  ടീസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍  - 1 കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍  - 3 കപ്പ്
ഉരുളകിഴങ്ങ് ചതുര കഷണങ്ങളാക്കിയത്  - 1 കപ്പ്
കടുക്  - ½ ടീസ്പൂണ്‍
വറ്റല്‍ മുളക് - 3
ചെറിയഉള്ളി വട്ടത്തില്‍ അരിഞ്ഞത്  -  3 ടീസ്പൂണ്‍
നെയ്യ്   - 1 ടീസ്പൂണ്‍
ഉപ്പ്, എണ്ണ, കറിവേപ്പില  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
പൊടിവര്‍ഗ്ഗങ്ങള്‍, മസാലകള്‍ ഇവ നല്ലപോലെ അരച്ചെടുക്കുക. ചുവടുകട്ടിയുള്ള ചീനച്ചട്ടിയില്‍  എണ്ണ ഒഴിച്ച് അരിഞ്ഞ സവാള വഴറ്റുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, ചേര്‍ത്തു വഴറ്റുക. ഇതില്‍ അരച്ചുവച്ച മസാലകൂട്ട്, താറാവ്, ഉപ്പ്, വിനീഗര്‍, ഉരുളകിഴങ്ങ്, ചേര്‍ത്ത് രണ്ടാം പാലില്‍ മൂടി വേവിക്കുക. നല്ലപോലെ വെന്തു ചാറു കുറുകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് കടുക്, ചെറിയഉള്ളി, കറിവേപ്പില ഇവ താളിച്ച് കറിയില്‍ ചേര്‍ക്കുക. വളരെ സ്വാദിഷ്ടവും പ്രസിദ്ധവുമായ താറാവുകറി തയ്യാര്‍. 


സാംസ്‌കാരിക വാർത്തകൾ