സാംസ്കാരിക കേരളം

കേരള ചിക്കന്‍ കറി

ചേരുവകള്‍
ചിക്കന്‍ എല്ലോടെ അരിഞ്ഞത്   -  500 ഗ്രാം
സവാള നീളത്തില്‍ അരിഞ്ഞത്  - 3 എണ്ണം
മുളക്പൊടി - 2 ടീസ്പൂണ്‍
മല്ലിപൊടി  - 4 ടീസ്പൂണ്‍
ഉണങ്ങിയ തേങ്ങ ഒരിഞ്ച് നീളത്തില്‍ ചീകിയെടുത്തത്  - 3 ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, മല്ലിയില, കറിവേപ്പില  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ കോഴികഷണങ്ങള്‍ പൊടി വര്‍ഗ്ഗങ്ങള്‍ ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, ഇവ ചേര്‍ത്ത് പിടിക്കുവാനായി അരമണിക്കൂര്‍ വയ്ക്കുക. ചൂടായ ചീനച്ചട്ടിയില്‍ 3 ടീസ്പൂണ്‍ എണ്ണ ഒഴിച്ച് സവാള വഴറ്റി ഈ എണ്ണയില്‍ ചിക്കന്‍ ചേര്‍ത്ത് ആവശ്യത്തിന് കറിവേപ്പില, തേങ്ങ ചീകിയത് ചേര്‍ത്ത്  മൂടിവേവിയ്ക്കുക. നല്ലപോലെ വെന്ത് ചെറിയ ചാറു പരുവമാകുമ്പോള്‍ മല്ലിയില, കറിവേപ്പില ഇവ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.