ചേരുവകള്‍
ഉരുളകിഴങ്ങ് - 200 ഗ്രാം
അരിഞ്ഞ കാരറ്റ് - 1 കപ്പ്
അരിഞ്ഞ പച്ചമുളക് - 3 എണ്ണം
മുളകുപൊടി - ½ ടേബിള്‍സ്പൂണ്‍
ഗരം മസാലപൊടി - ¼ ടീസ്പൂണ്‍
കുരുമുളക് പൊടി - ½ ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
വെര്‍മസിലി - കുറച്ച്
മുട്ട - 1 എണ്ണം
റൊട്ടിപൊടി - ½ കപ്പ്
മല്ലിയില ചെറുതായി അരിഞ്ഞത് - ½ കപ്പ്
സവാള ചെറുതായി അരിഞ്ഞത് - ½ കപ്പ്
തയ്യാറാക്കുന്ന വിധം
ഉരുളകിഴങ്ങ് നല്ലപോലെ വേവിച്ച് ഉടച്ചു വയ്ക്കുക. ചൂടായ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, സവാള ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ കാരറ്റ് പച്ചമുളക് ഇവ വഴറ്റി വേവിക്കുക. ഇതില്‍ വേവിച്ചുടച്ച ഉരുളകിഴങ്ങ്, പൊടി വര്‍ഗ്ഗങ്ങള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇത് തണുത്തശേഷം ചെറിയ ഉരുളകളാക്കി ഓവല്‍ ആകൃതിയില്‍ ആക്കി മുട്ട പതപ്പിച്ചതില്‍ മുക്കി ചെറുതായി നുറുക്കിയ വെര്മസലിയില് ഉരുട്ടി തിളച്ച എണ്ണയില്‍ സ്വര്‍ണ്ണ നിറമാകുന്നതുവരെ വറുത്തുകോരുക. വളരെ സ്വാദിഷ്ടമായ ഇത് ടൊമാറ്റോ സോസു ചേര്‍ത്ത് കഴിയ്ക്കാവുന്നതാണ്. ശരിക്കും ഒരു കിളികൂടിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ആകൃതിയാണിത്.