സാംസ്കാരിക കേരളം

കോട്ടയത്തിന്റെ തനത് മീന്‍ കറി

ചേരുവകള്‍
നെയ്മീന്‍    -   1 കിലോ,
ചെറിയ ഉള്ളി  -  4 -5 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്  - 2 ടേബിള്‍ സ്പൂണ്‍
കുടംപുളി   -  5  കഷ്ണം
പച്ചമുളക് നീളത്തില്‍ കീറിയത്    -  5 എണ്ണം
മഞ്ഞള്‍പൊടി   -  ½ ടേബിള്‍ സ്പൂണ്‍
മുളകുപൊടി   -  2 ½ ടേബിള്‍ സ്പൂണ്‍
ഉലുവ   -  ½ ടേബിള്‍ സ്പൂണ്‍
കടുക് കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് വെള്ളം   -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി ചൂടാക്കി  വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ചേര്‍ത്ത് താളിച്ച് അരിഞ്ഞ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് ചേര്‍ത്ത് വഴറ്റുക. ഇതി പൊടിവര്‍ഗ്ഗങ്ങള്‍ ഇട്ട് 1/2 കപ്പ് വെള്ളം ഒഴിച്ച് ഉപ്പ് ചേര്‍ത്ത് തിളയ്ക്കാന്‍ അനുവദിക്കുക. ഇതില്‍ മീന്‍ കഷണങ്ങള്‍ കുടംപുളി ഇട്ട വെള്ളം ആവശ്യത്തിന്  കഷണങ്ങള്‍ മുങ്ങികിടക്കത്തക്കവണ്ണം ഒഴിയ്ക്കുക. ചട്ടി മൂടിവച്ച് വേവിയ്ക്കുക. ചാറുകുറുകുമ്പോള്‍ വലിയൊരു വറുക്കുന്ന പാത്രം എടുക്കുക. അതില്‍ നിറയെ കറിവേപ്പില നിരത്തുക. ഇതിനു മുകളിലായി നെയ്മീന്‍ കഷണങ്ങള്‍ പൊടിഞ്ഞുപോകാതെ എടുത്തു നിരത്തുക. പിന്നെ ചാറു ഈ കഷണങ്ങള്‍ക്ക് മീതെ ഒഴിയ്ക്കുക. ബാക്കിയുള്ള കറിവേപ്പില കുതിര്‍ന്ന കുടംപുളി ചേര്‍ത്ത് അടച്ച് ചെറുതീയില്‍ വേവിയ്ക്കുക. ഒരിക്കലും ഇളക്കി നോക്കരുത്. ഈ മീന്‍ കറി മണ്‍ചട്ടിയില്‍ തന്നെയായിരിക്കണം വയ്ക്കേണ്ടത്. ഈ കറി കുറച്ചു നാളുക കേടുകൂടാതെ ഇരിയ്ക്കുന്നതാണ്. വളരെ സ്വാദിഷ്ഠമായ ഈ കറി ക്രിസ്ത്യാന്‍ വിവാഹത്തിനും തലേന്നും വിളമ്പുന്ന ഒരു പ്രധാന ഇനമാണ്.