സാംസ്കാരിക കേരളം

കോവയ്ക്ക തോരന്‍

ചേരുവകള്‍
കോവയ്ക്ക   - 1 കപ്പ്
സവാള ചെറുതായി അരിഞ്ഞത്   - 1 കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്   -   4 എണ്ണം
ജീരകം  -    1 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി  -  ½ ടീ സ്പൂണ്‍
തേങ്ങ തിരുമ്മിയത്  -   1 കപ്പ്
വെളുത്തുള്ളി  -  4 അല്ലി
കടുക്, വറ്റല്‍മുളക്, കറിവേപ്പില, എണ്ണ, ഉപ്പ്  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് കറിവേപ്പില വറ്റല്‍മുളക് ഇട്ട് താളിക്കുക. ഇതിലേക്ക് പാവയ്ക്ക, പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ഇട്ട് അല്പം വെള്ളം തളിച്ച് മൂടി വേവിക്കുക. പകുതി വെന്താലുടന്‍ അരിഞ്ഞുവച്ച സവാള ചേര്‍ക്കുക. അഞ്ചുമിനിട്ടിനുശേഷം അധികം അരയ്ക്കാത്ത തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില ഇവ ചേര്‍ത്ത് മൂടി വേവിക്കുക. അടിയ്ക്കു പിടിക്കാതെ വെള്ളം തോര്‍ത്തി വഴറ്റി എടുക്കുക.


സാംസ്‌കാരിക വാർത്തകൾ