ചേരുവകള്‍
കുതിര്‍ത്ത് തരിയില്ലാതെ പൊടിച്ചെടുത്ത പച്ചരി - 2 കപ്പ്
ഉപ്പ്, എണ്ണ - ആവശ്യത്തിന്
നിറയ്ക്കാന്‍ വേണ്ട സാധനങ്ങള്‍
ശര്‍ക്കര ചീകിയത് - 1 കപ്പ്
ചിരകിയ തേങ്ങ - 1 കപ്പ്
ഏലക്കായ് പൊടി -1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കട്ടിയുള്ള പാത്രത്തില്‍ 4 കപ്പ് വെള്ളം ഒരു ടീസ്പൂണ്‍ എണ്ണ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച ശേഷം മാവ് ചേര്‍ത്ത് കട്ടിയില്ലാതെ യോജിപ്പിക്കു. തണുത്ത ശേഷം നെല്ലിക്കവലുപ്പത്തില് മാവു ഉരുട്ടി നടുക്ക് ഒരു കുഴിയുണ്ടാക്കി, തെങ്ങ, ശര്‍ക്കര, ഏലക്കായ് പൊടി മിശ്രിതം നിറച്ച് മാവുകൊണ്ട് മുടി അപ്പചെമ്പില്‍ വച്ച് ആവി കയറ്റി എടുക്കുക. വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാവുന്ന ഒരു വിഭവമാണിത്.