സാംസ്കാരിക കേരളം

മല്ലിചേര്‍ത്ത തേങ്ങ ചമ്മന്തി

ചേരുവകള്‍
ഉണങ്ങിയ മല്ലി  - 2 ടീസ്പൂണ്‍
ചിരകിയ തേങ്ങ  -  3 കപ്പ്
മുളകുപൊടി  -  ¾ ടീസ്പൂണ്‍
പച്ചമുളക് -  3 എണ്ണം
ചെറിയ ഉള്ളി തൊലി കളഞ്ഞത് -  6 എണ്ണം
എണ്ണ, ഉപ്പ്, കറിവേപ്പില -  ആവശ്യത്തിന്
പുളി ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തില്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍ മല്ലി കരിഞ്ഞുപോകാതെ ചൂടാക്കിയെടുക്കുക. മിക്സിയിലോ / അമ്മിക്കല്ലിലോ ഈ മല്ലി, തേങ്ങ, മുളകുപൊടി, പച്ചമുളക്, ചെറിയഉള്ളി, കറിവേപ്പില, ആവിശ്യത്തിന് പുളി, ഉപ്പ്, ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക. കഴിയുന്നതും കല്ലില്‍ വെള്ളം ചേര്‍ക്കാതെ അരച്ച് ഉരുട്ടിയെടുക്കുക. വളരെ സ്വാധിഷ്ഠമായ ചമ്മന്തി തയ്യാര്‍.


സാംസ്‌കാരിക വാർത്തകൾ