സാംസ്കാരിക കേരളം

മാങ്ങ ഉപ്പിലിട്ടത്

ചേരുവകള്‍

ചെറുതായി തൊലിയോടെ അരിഞ്ഞ മാങ്ങാകഷ്ണം -  2 കപ്പ്
പച്ചമുളക്     ചെറുതായി അരിഞ്ഞത്   -   6 എണ്ണം
മുളക് പൊടി    -  2 ടീ സ്പൂണ്‍
കായം   - 1 ടീ സ്പൂണ്‍
വിനിഗര്‍ -   ½ കപ്പ്
കടുക്   -    1 ടീ സ്പൂണ്‍
വറ്റല്‍ മുളക്  -   4 എണ്ണം
ഉലുവാ പൊടി  -   ¼ ടീ സ്പൂണ്‍
ഉപ്പ്  -   ആവശ്യത്തിന്
നല്ലെണ്ണ -  ¼ കപ്പ്
കറിവേപ്പില  -  കുറച്ച്

തയ്യാറാക്കുന്ന വിധം
തലേദിവസം അരിഞ്ഞ മാങ്ങയും, പച്ചമുളകും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വയ്ക്കുക. അടുത്തദിവസം ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില ഇവ ചേര്‍ക്കുക. കടുകു പൊട്ടുമ്പോള്‍ വിനിഗറില്‍  പൊടിവര്‍ഗ്ഗങ്ങളെല്ലാം ചേര്‍ത്ത് മാങ്ങാ മിശ്രിതത്തോടൊപ്പം ചീനിച്ചട്ടിയില്‍ ഇടുക. ചാറു് ചെറുതായി തിളക്കാന്‍ തുടങ്ങുമ്പോള്‍ വാങ്ങി വയ്ക്കുക.