സാംസ്കാരിക കേരളം

മണിപ്പുട്ട്

പണ്ടുകാലങ്ങളില്‍ കേരളത്തില്‍ ഉണ്ടാക്കിയിരുന്ന ഒരു സ്വാദിഷ്ടമായ പലഹാരമാണ്.

ചേരുവകള്‍
നേര്‍മയായി അരിച്ചെടുത്ത അരിമാവ്  -  2 കപ്പ്
വെള്ളം തേങ്ങാപാല്‍  -   2 കപ്പ്
ഉപ്പ്, വെള്ളം, പഞ്ചസാര   - ¼ കപ്പ്

തയ്യാറാക്കുന്ന വിധം
ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ 4 കപ്പ് വെള്ളം ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ അരിമാവ് ഇട്ട് നല്ലപോലെ കട്ടകെട്ടാതെ ഇളക്കി ഇടിയപ്പത്തിന് കുഴയ്ക്കുന്നപോലെ കുഴച്ച് മാറ്റിവയ്ക്കുക. ഈ മാവിനെ ചെറിയ ഉരുളകളാക്കി വയ്ക്കുക. (കുഞ്ഞുരുളകള്‍) എല്ലാ മാവും ഉരുട്ടി വയ്ക്കുക. പുട്ടുകലത്തില്‍ വെള്ളം തിളപ്പിച്ച് പുട്ടുകുഴലില്‍ സാധാരണ പുട്ടു ചുടുന്നതുപോലെ ആദ്യം കുറച്ച് തേങ്ങ പിന്നെ ഒരുപിടി ചെറിയ ഉരുളകള്‍ പിന്നെ തേങ്ങ ഇത്തരത്തില്‍ മുഴുവന്‍ ഉരുളയും തേങ്ങയും ചേര്‍ത്ത് ആവി കയറ്റി പുട്ടു ചുടുക. ഈ പുട്ടിനു പറ്റിയ കറി തേങ്ങാപാലില്‍ പഞ്ചസാര ചേര്‍ത്ത് കഴിയ്ക്കാവുന്നതാണ്. വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ്.