സാംസ്കാരിക കേരളം

മത്തി വറ്റിച്ചത്

വളരെ പോഷകമൂല്യമുള്ള ഒരിനം മീനാണ് മത്തി. കേരളത്തില്‍ സുലഭമായി കിട്ടുന്ന ഈ മീന്‍ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. ഈ മീന്‍കറി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

ചേരുവകള്‍
കഴുകി വൃത്തിയാക്കി മത്തി        -       ½ കിലോ
പിരിയന്‍ മുളകുപൊടി                -     2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി                                  -      1 ½ ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി                           -     ½ ടേബിള്‍ സ്പൂണ്‍
ഉലുവപൊടി                               -      1 നുള്ള്
കുരുമുളകുപൊടി                         -    ¼ ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത്   -   2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -  3 ടേബിള്‍ സ്പൂണ്‍
കുടുംപുളി                            -         4 ചെറുതായി കീറിയത്
കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്  -  ആവശ്യത്തിന്
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്   -  ¼  കപ്പ്
പച്ചമുളക്                    -     3 എണ്ണം

തയ്യാറാക്കുന്ന വിധം
ഒരു മീന്‍ച്ചട്ടിയില്‍ മുളകുപൊടി, മല്ലിപൊടി, കുരുമുളകുപൊടി, ഉലുവപൊടി ഇവ ചെറുതായി ചൂടാക്കി എടുക്കണം കരിയരുത്. തണുത്തശേഷം നല്ലപോലെ അരച്ചെടുക്കുക. മണ്‍ച്ചട്ടി അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ  ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക് ഇവ വഴറ്റുക. ഇതില്‍ കറിവേപ്പില ചേര്‍ക്കുക. ഇതിലേയ്ക്ക് പൊടി വര്‍ഗ്ഗങ്ങള്‍ ചൂടാക്കിയത് അരച്ച് 2 കപ്പ് വെള്ളം  വഴറ്റിയതില്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. കുടംപുളി ചേര്‍ക്കുക. മൂടി വയ്ക്കുക. ഇത് നല്ലപോലെ തിളയ്ക്കാന്‍ തുടരുമ്പോള്‍ മീന്‍കഷണങ്ങള്‍ ചേര്‍ത്ത് ചെറുതീയില്‍ മൂടി വേവിയ്ക്കുക. മീന്‍വെന്ത് ചാറു കുറുകിവരുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് ചട്ടി ഒന്ന് ചുറ്റിയെടുത്ത് കറി ഉപയോഗിക്കാം. കപ്പയോടൊപ്പം ഉപയോഗിക്കാവുന്ന ഒരു മീന്‍ വിഭവമാണ്.