സാംസ്കാരിക കേരളം

ഇറച്ചി അച്ചാര്‍

ചേരുവകള്‍

ചെറുതായി അരിഞ്ഞ് എല്ലില്ലാത്ത ഇറച്ചി (ബീഫ്, ചിക്കന്‍, ആട്ടിറച്ചി) കഷ്ണങ്ങള്‍ -  ½ കിലോ
കുരുമുളക് പൊടി - 2 ടീ സ്പൂണ്‍
മുളക് പൊടി -  4 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി  -  ½ സ്പൂണ്‍
കായം - 1 ടീ സ്പൂണ്‍
വിനിഗര്‍ - 1 കപ്പ്
കറിവേപ്പില - കുറച്ച്
പച്ചമുളക്  അരിഞ്ഞത് -  8 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത്  -  ¼ കപ്പ്
വെളുത്തുള്ളി അരിഞ്ഞത് -  ¼ കപ്പ്
പഞ്ചസാര  - ½ സ്പൂണ്‍
നല്ലെണ്ണ, ഉപ്പ്  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഇറച്ചി കഷ്ണങ്ങള്‍ മഞ്ഞള്‍പൊടി, കുരുമുളക് പൊടി, കുറച്ച് മുളക്പൊടി, ഉപ്പ് ഇവ ചേര്‍ത്ത് പുരട്ടി വയ്ക്കുക.  അരമണിക്കൂറിനുശേഷം തിളച്ച എണ്ണയില്‍ വറുത്തു കൊരുക. ചീനിച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ വഴറ്റി, കറിവേപ്പില ഇട്ട്, വിനീഗറില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ഇട്ട് നല്ലതുപോലെ ഇളക്കി ഒഴിയ്ക്കുക. ഇട്ട മിശ്രിതം നല്ലതുപോലെ തിളയ്ക്കുമ്പോള്‍ ഇറച്ചികഷണങ്ങള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കാം.