സാംസ്കാരിക കേരളം

മീന്‍ മുളകിട്ടത്

ചേരുവകള്‍
നല്ല ദശകട്ടിയുള്ള മീന്‍  - ½ കിലോ ചതുരകഷണങ്ങളാക്കിയത്
പച്ചമുളക് നീളത്തില്‍ കീറിയത്   -  4 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്   -  2 ടേബിള്‍ സ്പൂണ്‍ വീതം
പിരിയന്‍ മുളകുപൊടി   -  2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി    -  ½ ടേബിള്‍ സ്പൂണ്‍
ഉലുവപൊടി    -  ¼ ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത്   -  15 എണ്ണം
കുടംപുളി   -  3 കഷ്ണം
കറിവേപ്പില, ഉപ്പ്,  വെളിച്ചെണ്ണ    -   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍  വെളിച്ചെണ്ണ ഒഴിച്ച് അതില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി ഇവ വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍  ചേര്‍ത്ത് വഴറ്റുക. ഇതില്‍ ആവശ്യത്തിന് വെള്ളം, ഉപ്പ്, മീന്‍കഷണങ്ങള്‍, കുടംപുളി നീളത്തില്‍ കീറിയത് ചേര്‍ത്ത് ചട്ടി മൂടി വേവിയ്ക്കുക. ഇടത്തരം തീയില്‍ വേവിയ്ക്കുക. ചാറ് തിളയ്ക്കുമ്പോള്‍ തീ ചെറുതാക്കി ചാറു കുറുകുന്നതുവരെ അടച്ച് വേവിയ്ക്കുക. ഇറക്കുന്നതിനും മുന്‍പായി 1 ടേബിള്‍ സ്പൂണ്‍ കൂടി വെളിച്ചെണ്ണയും കുറച്ചുകൂടി കറിവേപ്പിലയും ചേര്‍ക്കുക. അന്ന് തന്നെ എടുക്കാനാണെങ്കില്‍ 1 ടേബിള്‍ സ്പൂണ്‍ മല്ലിപൊടി ചേര്‍ക്കാം. മല്ലിപൊടി ചേര്‍ക്കാത്ത പക്ഷം ഈ കറി 3 - 4 ദിവസം വരെ കേടുകൂടാതെ ഇരിയ്ക്കുന്നതാണ്.