സാംസ്കാരിക കേരളം

കൂട്ടുതോരന്‍

ചേരുവകള്‍

ചെറുതായി അരിഞ്ഞ കാരറ്റ്  -   ¼  കപ്പ്
ചെറുതായി അരിഞ്ഞ ബീന്‍സ്    -   ¼ കപ്പ്
ചെറുതായി അരിഞ്ഞ സവാള    -  ¼ കപ്പ്
ചെറുതായി അരിഞ്ഞ പച്ചമുളക്    -   6 എണ്ണം
തേങ്ങ തിരുമ്മിയത്  -  1 കപ്പ്
വെളുത്തുള്ളി   -   4 അല്ലി
ജീരകം  - 1 ടീ സ്പൂണ്‍
കാബേജ് ചെറുതായി അരിഞ്ഞത്     -   ¼ കപ്പ്
മഞ്ഞള്‍പൊടി -  ¼ ടീ സ്പൂണ്‍
കടുക്, വറ്റല്‍മുളക്, കറിവേപ്പില, എണ്ണ, ഉപ്പ് - ആവശ്യത്തിന്
ഉഴുന്നു പരിപ്പ്  - 1 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
കാഞ്ഞ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നു പരിപ്പ്, കറിവേപ്പില, വറ്റല്‍മുളക് ഇട്ട് താളിക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച പച്ചക്കറികള്‍ ഇടുക. ആവശ്യത്തിന് മഞ്ഞള്‍പൊടി, ഉപ്പ്  എന്നിവ ചേര്‍ത്ത് അല്പം വെള്ളം തളിച്ച് മൂടി വേവിക്കുക. വെള്ളം വറ്റിയാലുടന്‍ സവാള ചേര്‍ക്കുക. അഞ്ചുമിനിട്ടിനുശേഷം അധികം അരയ്ക്കാത്ത തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില ഇവ ചേര്‍ത്ത് മൂടി വേവിക്കുക. അടിയ്ക്കു പിടിക്കാതെ വെള്ളം തോര്‍ത്തി വഴറ്റി എടുക്കുക.


സാംസ്‌കാരിക വാർത്തകൾ