സാംസ്കാരിക കേരളം

വെജിറ്റബിള്‍ കുറുമ

ചേരുവകള്‍
ഉരുളകിഴങ്ങ് അരിഞ്ഞത്   - 1 കപ്പ്
കാരറ്റ് അരിഞ്ഞത്   - ¼ കപ്പ്
ബീന്‍സ് അരിഞ്ഞത്   - ¼ കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത്  - ½ കപ്പ്
കോളിഫ്ലവര്‍ അരിഞ്ഞത്  - ¼ കപ്പ്
പച്ചമുളക് അരിഞ്ഞത്  -  2 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂണ്‍
പച്ചപട്ടാണി  -  ¼ കപ്പ്
മുളക് പൊടി  - ¼ ടീസ്പൂണ്‍
മല്ലി പൊടി   -  2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി   - ½ ടീസ്പൂണ്‍
ഗരം മസാല പൊടി   - ½ ടീസ്പൂണ്‍
കുരുമുളകു പൊടി  - ½ ടീസ്പൂണ്‍
തേങ്ങയുടെ രണ്ടാം പാല്‍  -1 ½ കപ്പ്
ഒന്നാല്‍ പാല്‍   - 1 കപ്പ്
അണ്ടിപരിപ്പ്   - 1/4 കപ്പ്
കടുക്   - ½ ടീസ്പൂണ്‍
വറ്റല്‍ മുളക്, എണ്ണ, ഉപ്പ് - ആവശ്യത്തിന്
നെയ്യ്  - 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇത് മിക്സിയിലിട്ട് നല്ലപോലെ അരച്ചുവയ്ക്കുക. കുക്കറില്‍ മറ്റുള്ള പച്ചക്കറികള്‍ രണ്ടാം പാല്‍ ചേര്‍ത്ത് ഒരു വിസില്‍ കേള്‍ക്കുന്നവരെ വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, വറ്റല്‍ മുളക്, താളിക്കുക. ഇതിലേക്ക്  വേവിച്ച പച്ചക്കറി,  അരച്ച മിശ്രിതം പൊടിവര്‍ഗ്ഗങ്ങള്‍ ഉപ്പ് ഇവ ചേര്‍ത്ത് മൂടി വേവിക്കുക. ചാറു നല്ലപോലെ കുറുകി വരുമ്പോള്‍ അണ്ടിപരിപ്പ് അരച്ചത്, ഒന്നാം പാലില്‍ ചേര്‍ത്ത് ഒഴിയ്ക്കുക. കറി തിളയ്ക്കുന്നതിനു മുന്‍പ് വാങ്ങി വച്ച് മല്ലിയില ഒരു സ്പൂണ്‍ നെയ്യ് ഇവ ചേര്‍ത്ത് കഴിയ്ക്കാവുന്നതാണ്. ചോറ്, ചപ്പാത്തി, അപ്പം, ഇടിയപ്പം,പത്തിരി, എന്നു തുടങ്ങി ഒരുവിധം എല്ലാറ്റിനൊപ്പവും കഴിക്കാവുന്ന ഒരു കറിയാണിത്.