സാംസ്കാരിക കേരളം

മോരു കാച്ചിയത്

കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഒഴിച്ചു കറിയാണ്. പ്രത്യേകിച്ച് കൃസ്ത്യന്‍ വിവാഹ വിരുന്നിന്‍.

ചേരുവകള്‍
കട്ടമാറ്റി ഉടച്ചെടുത്ത തൈര്‍  -  2 കപ്പ്
ചെറിയ ഉള്ളി നേര്‍മ്മയായി അരിഞ്ഞത്  - 2 ടീസ്പൂണ്‍
ഇഞ്ചി  - 2 ടീസ്പൂണ്‍
പച്ചമുളക് - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -  ½ ടീസ്പൂണ്‍
മുളകുപൊടി  -   ½ ടീസ്പൂണ്‍
ജീരകം  -  1 ടീസ്പൂണ്‍
പഞ്ചസാര  - ¼ ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
വറ്റല്‍ മുളക്  -   4 എണ്ണം
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയഉള്ളി, വറ്റല്‍ മുളക്, കറിവേപ്പില യഥാക്രമം ഇട്ട്  താളിക്കുക. എന്നിട്ട് ഇഞ്ചി, പച്ചമുളക്, ജീരകം ഇട്ട് വഴറ്റുക. ഇതില്‍ മഞ്ഞള്‍പൊടി, മുളകുപൊടി ഇട്ട് പച്ചമണം മാറുമ്പോള്‍ ഉടച്ച തൈര്‍ ആവശ്യത്തിന് ഉപ്പിട്ട് രണ്ടുമിനിട്ട് ചൂടായ ശേഷം പഞ്ചസാര ചേര്‍ത്ത് വാങ്ങി വയ്ക്കാവുന്നതാണ്.