സാംസ്കാരിക കേരളം

മുളകൂഷ്യം

കേരളത്തില്‍ പണ്ടുമുതലേ വളരെ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഒരു വിഭവമാണ്. ഒരു വിധം എല്ലാ പച്ചക്കറികളും ചേരുന്ന ഇത് സ്വാദിഷ്ടവും തികച്ചും പോക്ഷകപ്രദവുമാണ്.

ചേരുവകള്‍
ചെറുപയര്‍  -  ½ കപ്പ്
കുമ്പളങ്ങ, കായ്, ചേന, പലവലങ്ങ, കത്തിരിക്ക, മുരിങ്ങയ്ക്ക, ചക്കക്കുരു, ചേമ്പ് എല്ലാംകൂടി ചതുരകഷണങ്ങളാക്കിയത്  - 4 കപ്പ്
കുരുമുളക് പൊടി - 1 ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി  -  ½  ടീസ്പൂണ്‍
ജീരകം  -  1  ടീസ്പൂണ്‍
കടുക്  - 1  ടീസ്പൂണ്‍
വറ്റല്‍ മുളക്  - 2 എണ്ണം
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
തലേന്ന് കുതിര്‍ത്തെടുത്ത പയര്‍ എല്ലാ പച്ചക്കറിയോടൊപ്പം മഞ്ഞള്‍പൊടി, കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ്, കുറച്ചു കറിവെപ്പില ഇവയോടൊപ്പം നല്ലതുപോലെ വേവിക്കുക. വെന്തശേഷം ചൂടായ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളക്, കറിവേപ്പില ചേര്‍ത്ത് കടുകു പൊട്ടിച്ച് കറിയില്‍ ചേത്ത് വിളമ്പാം.