സാംസ്കാരിക കേരളം

മുരിങ്ങയില പരിപ്പുകറി

ചേരുവകള്‍

മുരിങ്ങയില    -   1 കപ്പ്
ചെറുപയര്‍ പരിപ്പ്  -  1 കപ്പ്
വെളുത്തുള്ളി  -  4 അല്ലി
പച്ചമുളക്   കീറിയത്   -   3
തേങ്ങ ചിരകിയത്  -  1 കപ്പ്
ജീരകം  - ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി   -  ½ ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കുക്കറില്‍ പരിപ്പ്, മുരിങ്ങയില എന്നിവയിട്ട് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ ഇതില്‍ മഞ്ഞള്‍പൊടി, ഉപ്പ് നല്ലതുപോലെ അരച്ച തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില മിശ്രിതം ചേര്‍ത്ത് ഇളക്കി തിളവരുന്നതുവരെ അടുപ്പത്ത് വച്ചശേഷം വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി ഉപയോഗിക്കാവുന്നതാണ്.