സാംസ്കാരിക കേരളം

മുട്ട ചിക്കിപൊരിച്ചത്

ചേരുവകള്‍
മുട്ട  -  6 എണ്ണം
സവാള കൊത്തിയരിഞ്ഞത്  - ½ കപ്പ്
പച്ചമുളക് ചെറുതായരിഞ്ഞത്    -   2 എണ്ണം
മുളക്പൊടി -  ¼ ടീസ്പൂണ്‍
കുരുമുളകുപൊടി - ¼ ടീസ്പൂണ്‍
മസാലപൊടി -  ½ ടീസ്പൂണ്‍    
കടുക്  -   ½ ടീസ്പൂണ്‍
വറ്റല്‍ മുളക്  -   2 എണ്ണം
മല്ലിയില ചെറുതായി അരിഞ്ഞത്  -  2 ടീസ്പൂണ്‍
എണ്ണ, ഉപ്പ്, കറിവേപ്പില -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്, വറ്റല്‍ മുളക്, കറിവേപ്പില ഇട്ട് കടുക് പൊട്ടിക്കുക. ഇതില്‍ സവാള, പച്ചമുളക് ഇവയിട്ട് വഴറ്റുക. ഇതിലേക്ക് പൊട്ടിച്ച് നല്ലപോലെ പതപ്പിച്ച മുട്ടയിട്ട്, പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് നല്ലപോലെ ചിക്കി പൊരിച്ചെടുക്കുക. കൂട്ടും ഉപ്പും ഒരു പോലെ എല്ലായിടത്തും ചേരത്തക്കവിധത്തിലാവണം ചിക്കിപൊരിക്കേണ്ടത്. അവസാനം മല്ലിയില ചേര്‍ക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.


സാംസ്‌കാരിക വാർത്തകൾ