സാംസ്കാരിക കേരളം

മുട്ടകിഴി

ചേരുവകള്‍
മൈദ  -  1 കപ്പ്
മുട്ട  -  2 എണ്ണം
മഞ്ഞള്‍പൊടി   - ¼ ടീസ്പൂണ്‍
സവാള   -  2 എണ്ണം
പച്ചമുളക്   -  2 എണ്ണം
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
മുളകുപൊടി - ½ ടീസ്പൂണ്‍
എണ്ണ വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മാവില്‍ ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്കെന്നപോലെ കുഴച്ചെടുക്കണം. മുട്ട വേവിച്ച് ചെറിയ കഷണങ്ങളാക്കി മുറിച്ചുവയ്ക്കണം. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള ചെറുതായി അരിഞ്ഞ് പച്ചമുളക്, മഞ്ഞള്‍പൊടി ഇവ ചേര്‍ക്കുക. കറിവേപ്പില ഉപ്പ് ഇവ ചേര്‍ക്കുക. ഇതില്‍ മുട്ട അരിഞ്ഞത് ചേര്‍ത്ത് യോജിപ്പിച്ച് അടുപ്പത്തു നിന്നും ഇറക്കി വയ്ക്കുക. മാവ് ഉരുളകളാക്കി പരത്തി ഒരു ഗ്ലാസ് അമര്‍ത്തി കട്ട് ചെയ്യുക. ഇതിനെ ഓരോ വട്ടത്തിലും കൂട്ട് ഒരു സ്പൂണ്‍ വീതം ചേര്‍ത്ത് സൈഡുകള്‍ മുകളിലേക്ക് കൊണ്ട് കിഴി രൂപത്തില്‍ കൊണ്ടുവന്ന് അമര്‍ത്തി മൂടുക. മുകളില്‍ അറ്റം വിടര്‍ന്നിരിക്കുണം. ഇതിനെ തിളച്ച എണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കാം. മുട്ടകിഴി തയ്യാര്‍.