സാംസ്കാരിക കേരളം

മുട്ട സുര്‍ക്ക

ചേരുവകള്‍
അരി   - ½ കിലോ
മുട്ട   -   3 എണ്ണം
ഉപ്പ്, എണ്ണ  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
തലേദിവസംതന്നെ അരി കുതിരാന്‍ ഇട്ട് രാവിലെ അതിനെ നല്ലതു പോലെ അരച്ചെടുക്കുക. വെള്ളം വളരെ കുറച്ച് മാത്രം മതി. മുട്ട നല്ലപോലെ അടിച്ചു പതിപ്പിച്ച് ഇതിനോടൊപ്പം ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ ഓരോ സ്പൂണ്‍ നിറയെ ഈ മിശ്രിതം എടുത്ത് ഒഴിച്ച് നല്ലപോലെ രണ്ടുവശവും സ്വര്‍ണ്ണനിറമാകുന്നതുവരെ വറുത്തുകോരുക. വളരെ സ്വാദിഷ്ടമായ ഒരു പലഹാരമാണ്.