സാംസ്കാരിക കേരളം

മട്ടണ്‍ സ്റ്റ്യൂ

ചേരുവകള്‍
മട്ടണ്‍ കൊഴുപ്പോടെ - 500 ഗ്രാം
സവാള ചതുര കഷണങ്ങളാക്കിയത്  - 1 കപ്പ്
ഉരുളകിഴങ്ങ് ചതുര കഷണങ്ങളാക്കിയത്  - 1 കപ്പ്
കാരറ്റ് ചതുര കഷണങ്ങളാക്കിയത്  - ¼ കപ്പ്
തൊണ്ടന്‍ മുളക് രണ്ടായി പിളര്‍ന്നത്  - 3 എണ്ണം
പെരുംജീരകം  - 1 ടീ സ്പൂണ്‍
കശ്കശ്  - 1 ടീ സ്പൂണ്‍
പട്ട  - 3 കഷ്ണം
ഗ്രാംബു  -  5 എണ്ണം
തക്കോലം  - 2 എണ്ണം
ഏലക്കായ്  -  3 എണ്ണം
കുരുമുളക്    പൊടി  -  ½ ടീസ്പൂണ്‍
രംഭയില  -   2
ഇഞ്ചി ചെറുതായി അരിഞ്ഞത്   - 1 ടീസ്പൂണ്‍
വെളുത്തുള്ളി തൊലി കളഞ്ഞത്   - 10 അല്ലി
തേങ്ങയുടെ ഒന്നാം പാല്‍ - 1 കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍  -  1 ½ കപ്പ്
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച്  പട്ട, ഗ്രാംബു, ഗ്രാംബു, തക്കോലം, ഏലക്കായ്, പെരുംജീരകം ഇവ ചേര്‍ത്ത് വയറ്റുക. ഇതില്‍ ഉരുളക്കിഴങ്ങ്, കാരറ്റ്, സവാള, ഉപ്പ്, തൊണ്ടന്‍മുളക്, രംഭയില, ഇറച്ചികഷണങ്ങള്‍, വെളുത്തുള്ളി, ഇഞ്ചി ഇവ തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് വേവിക്കുക. നല്ലപോലെ വെന്തശേഷം അരച്ച കശകശയും ഒന്നാംപാല്‍ ഇവചേര്‍ക്കുക. തിളവരുന്നതുമുന്‍പ് അടുപ്പത്തു നിന്നും വാങ്ങി, കറിവേപ്പില, മല്ലിയില ഇവ ചേര്‍ത്ത് ഉപയോഗിക്കാം. അപ്പം, ഇടിയപ്പം  ഇവയ്ക്കു പറ്റിയ ഒരു സ്റ്റ്യൂ ആണ്.