സാംസ്കാരിക കേരളം

നാടന്‍ ചിക്കന്‍ കറി

ചേരുവകള്‍

ചിക്കന്‍ ഇടത്തരം കഷണങ്ങളാക്കിയത്  - 500 ഗ്രാം
ചെറിയഉള്ളി ഇടത്തരം കഷണങ്ങളാക്കിയത്  - 15 എണ്ണം
ഉരുളകിഴങ്ങ് ഇടത്തരം കഷണങ്ങളാക്കിയത് - 2 എണ്ണം
പച്ചമുളക്   കീറിയത്  -  4 എണ്ണം
തക്കാളി നാലായി മുറിച്ചത് - 2 എണ്ണം
മുളക്പൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി  - 4 ടീസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍  - 1 കപ്പ്
പെരുംജീരകം  -  1 ടീ സ്പൂണ്‍
കശ്കശ്   -   1 ടീ സ്പൂണ്‍
പട്ട  -  2 കഷ്ണം
ഗ്രാംബു   -   6 എണ്ണം
തക്കോലം -  2 എണ്ണം
ഏലക്കായ്  -   4 എണ്ണം
കുരുമുളക്   -   8 എണ്ണം
സര്‍വ്വസുഗന്ധി അല്ലേല്‍ രംഭയില -  2 എണ്ണം
ഉപ്പ്, വെളിച്ചെണ്ണ, കടുക്, കറിവേപ്പില - ആവശ്യത്തിന്
വറ്റല്‍ മുളക്  -  4 എണ്ണം
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്   - ¼ ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത്  -    കുറച്ച്

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ പട്ട, ഗ്രാംബു, തക്കോലം, ഏലക്കായ്, കുരുമുളക്, പെരുംജീരകം ഇവ ചൂടാക്കി ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് കരിയാതെ ചൂടാക്കി നല്ലപോലെ അരച്ചുവയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, ഉരുളകിഴങ്ങ്, പച്ചമുളക് ഇവ വഴറ്റി ഇതില്‍ വൃത്തിയാക്കി വച്ചിട്ടുള്ള ഇറച്ചി കഷണങ്ങള്‍ രംഭയില ഇവ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ്, അരപ്പ്, വെള്ളം ഇവ ചേര്‍ത്ത് മൂടി വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. ചാറു കുറുകി വരുമ്പോള്‍ തേങ്ങാ പാല്‍ ചേര്‍ക്കുക. തിളക്കുന്നതിനുമുമ്പായി വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, വറ്റല്‍മുളക് ചേര്‍ത്ത്  താളിക്കുക. അവസാനമായി മല്ലിയില ചേര്‍ക്കുക.


സാംസ്‌കാരിക വാർത്തകൾ