സാംസ്കാരിക കേരളം

നാടന്‍ ചിക്കന്‍ വറുത്തത്

ചേരുവകള്‍
ഇടത്തരം കഷണങ്ങളാക്കിയ കോഴികഷണങ്ങള്‍ - 500 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്  - 3 ടീസ്പൂണ്‍ വീതം
തൈര്‍ - ½ കപ്പ്
മുളക്പൊടി  -  2 ടീസ്പൂണ്‍
മല്ലിപൊടി  - 2 ടീസ്പൂണ്‍    
മഞ്ഞള്‍പൊടി    - ½ ടീസ്പൂണ്‍
ഇറച്ചി മസാല പൊടി  -   1½ ടീസ്പൂണ്‍
കുരുമുളക്  പൊടി  - ¼ ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില - ആവശ്യത്തിന്
സവാള നീളത്തില്‍ അരിഞ്ഞത്  - 3 എണ്ണം
തൈര്‍ - 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
എല്ലാ പൊടികളും അല്പം വെള്ളം ചേര്‍ത്ത് അരച്ച് ഉപ്പ്, തൈര്‍ ചേര്‍ത്ത് കോഴി കഷണങ്ങളില്‍ നല്ലപോലെ തേച്ചുപിടിപ്പിയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് പിരട്ടി വച്ചിരിക്കുന്ന വെള്ളം പൂര്‍ണ്ണമായും വറ്റുന്നതുവരെ വേവിക്കുക. അടുത്ത ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വേവിച്ച കോഴികഷണങ്ങളെ ചുവന്നനിറത്തില്‍ വറുത്തു കോരുക. നല്ലനിറം മാറി ക്രിപ്സ് ആയി വരുന്നസമയം കഷണങ്ങള്‍ മാറ്റിയെടുക്കുക. ഇതേ എണ്ണയില്‍ കറിവേപ്പില, സവാള ഇവ ഇട്ട് മൂപ്പിച്ച് ബ്രൗണ്‍ നിറമാക്കി ചിക്കന്‍ കഷണങ്ങളുടെ മുകളില്‍ വിതറി അലങ്കരിക്കാവുന്നതാണ്.