വളരെ സ്വാദിഷ്ടവും എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതുമായ ഒരു പലഹാരമാണിത്.
ചേരുവകള്‍
അരി - 1 കപ്പ് (നല്ലയിനം ബിരിയാണി അരി)
വെള്ളം ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രാത്രി മുഴുവനായോ 4-5 മണിക്കൂറോ വെള്ളത്തില്‍ അരി കുതിര്‍ത്തു വയ്ക്കണം. ഈ അരി മിക്സിയിലിട്ട് നല്ലപോലെ നേര്‍മ്മയായി അരച്ചെടുക്കണം. ആദ്യമേ വെള്ളം മുഴുവന്‍ ചേര്‍ക്കരുത്. എന്നാല്‍ അരി അരയ്ക്കുവാന്‍ ബുദ്ധിമുട്ടും. ആയതിനാല്‍ അരച്ചശേഷം വെള്ളവും ഉപ്പും ചേര്‍ക്കണം. വളരെ നേര്‍ത്തതായിരിക്കണം. 1 കപ്പ് അരിക്ക് 2 കപ്പ് വെള്ളം എന്ന കണക്ക്. അടുപ്പത്ത് ദോശകല്ല് വച്ച് എണ്ണ പുരട്ടി ഒരു തവി മാവു ഒഴിച്ച് ഒരേപോലെ കറക്കി നേര്‍ത്ത ദോശയുണ്ടാക്കി ഒരു കട്ടിയുള്ള അടപ്പുവച്ച് അടച്ച് വേവിക്കുക. ഇളം നിറമാകുകയൊന്നും വേണ്ട. തിരിച്ചിടണ്ട. അങ്ങിനെ തന്നെ എടുത്ത് ഒന്നിനൊന്ന് ഒട്ടാതെ മറ്റൊരു പാത്രത്തില്‍ നിരത്തി വയ്കണം. ചൂടോടെ ചട്ണി കൂട്ടി കഴിക്കാം.