സാംസ്കാരിക കേരളം

നെത്തോലി ഒഴിച്ചു കൂട്ടാന്‍

ചേരുവകള്‍
നെത്തോലി വൃത്തിയാക്കിയത്       -   ½ കിലോ
ചെറിയഉള്ളി നീളത്തില്‍ അരിഞ്ഞത്    -  ½ കപ്പ്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്    -  2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത്  -   1½ കപ്പ്
മുളകുപൊടി   -  1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി   -  ½ ടേബിള്‍ സ്പൂണ്‍
ഉലുവപൊടി    -  ¼ ടേബിള്‍ സ്പൂണ്‍
പച്ചമുളക് കീറിയത്   -  5 എണ്ണം
പച്ചമാങ്ങ നീളത്തില്‍ അറിഞ്ഞത്    - ½ കപ്പ്
തക്കാളി നാലായി മുറിച്ചത്   -  2 എണ്ണം
വെളിച്ചെണ്ണ,  ഉപ്പ്.  കറിവേപ്പില  -   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
തേങ്ങ, മുളകുപൊടി, മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് നല്ലതുപോലെ അരച്ചു വയ്ക്കുക (ഒഴിച്ചു കറിക്കെന്നപോലെ). ഒരു മണ്‍ചട്ടിയില്‍ നെത്തോലി, അരച്ചകൂട്ട്, പച്ചമുളക്, പച്ചമാങ്ങ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഉപ്പ് ഇവ ചേര്‍ത്ത് ആവശ്യത്തിന് ഒഴിച്ചു കഴിയ്ക്കുവാന്‍ പാകത്തിന് വെള്ളം ചേര്‍ത്ത് കലക്കി അടുപ്പത്തു വച്ച് വേവിയ്ക്കുക. കഷണങ്ങള്‍ വെന്ത് ചാറു ലൂസായിരിക്കുന്ന പരുവത്തില്‍ തന്നെ ഉലുവപൊടി ചേര്‍ത്ത്  വെളിച്ചെണ്ണ തൂകി അടുപ്പത്തു നിന്നും വാങ്ങിവയ്ക്കാം. ചേറിനു പറ്റിയ ഒരു ഒഴിച്ചു കറിയാണ്.


സാംസ്‌കാരിക വാർത്തകൾ