സാംസ്കാരിക കേരളം

നെത്തോലി പൊള്ളിച്ചത്

ചേരുവകള്‍
നെത്തോലി കഴുകി വൃത്തിയാക്കിയത്   -  ½ കിലോ
ചെറിയ ഉള്ളി -  15 എണ്ണം നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത്    -  2 ടേബിള്‍ സ്പൂണ്‍ വീതം
തേങ്ങ ചിരകിയത്  -   1½ കപ്പ്
മഞ്ഞള്‍പൊടി  - ½ ടേബിള്‍ സ്പൂണ്‍
കാന്താരി മുളക് ചതച്ചത്   - ¼ കപ്പ്
ജീരകം   - ½ ടേബിള്‍ സ്പൂണ്‍
കുടംപുളി    -   4 എണ്ണം നീളത്തില്‍ കീറിയത്
ഉലുവപൊടി, കുരുമുളകു ചതച്ചത്    -   ¼ ടേബിള്‍ സ്പൂണ്‍
വാഴയില വാട്ടി മാറ്റിവയ്ക്കുക
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ   -    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
തേങ്ങ, മഞ്ഞള്‍പൊടി, ജീരകം, കറിവേപ്പില ഇവ തോരനു ചതയ്ക്കുന്ന തരത്തില്‍ അരച്ചു വയ്ക്കുക. ഈ തേങ്ങാക്കൂട്ട്, നെത്തോലി, കാന്താരിമുളക്, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി കറിവേപ്പില, ആവശ്യത്തിന് ഉപ്പ് കുടംപുളി ഇവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതില്‍  എണ്ണ ഒരു മുളക് ചതച്ചത്, ഉലുവപൊടി ഒരു നുള്ള് ചേര്‍ത്ത് കുഴച്ച് വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് ചൂടായ പാനിലോ, മണ്‍ചട്ടിയിലോ കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കി അതിനു മുകളിലായി വയ്ക്കുക. ചെറുതീയില്‍ ചട്ടി മൂടി വേവിയ്ക്കുക. താഴ്  വശം വെന്തുവരുമ്പോള്‍ പൊതി ഒന്ന് തിരിച്ചിടണം. ഇലയുടെ മണം മീനിലേയ്ക്ക് ഇറങ്ങി വളരെ സ്വാദിഷ്ഠമായ മീന്‍ പൊള്ളിച്ചത് നമുക്കു കിട്ടും.