സാംസ്കാരിക കേരളം

നെയ്യപ്പം

ചേരുവകള്‍
പച്ചരി  - 1 കപ്പ്
മൈദ   - ½ കപ്പ്
ശര്‍ക്കര പൊടിച്ചത്  - ½ കപ്പ്
ചുക്കുപൊടി  - ¼ കപ്പ്
ചെറുപഴം പഴുത്തത്   -  1 എണ്ണം
ഏലക്കായ് പൊടി   - ¼ കപ്പ്
എള്ള്  - 1 ടീസ്പൂണ്‍
തേങ്ങ കൊത്ത്  - ¼ കപ്പ്
നെയ്യ്  - 2 ടീസ്പൂണ്‍
ഉപ്പ് - 1 നുള്ള്
വറുക്കാനാവശ്യമായ എണ്ണ

തയ്യാറാക്കുന്ന വിധം
കുതിര്‍ത്ത പച്ചരി വെള്ളം മാറ്റി വയ്ക്കുക. 1/2 കപ്പ് വെള്ളത്തില്‍ ശര്‍ക്കര ചീകിയിട്ട് അടുപ്പത്ത് വച്ച് ഉരുക്കി അരിച്ച് തണുപ്പിച്ച് വയ്ക്കുക. ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് തേങ്ങ കൊത്ത് സ്വര്‍ണനിറമാകും തരത്തില്‍ വറുത്തു വയ്ക്കുക. അരിയില്‍ ശര്‍ക്കര പാനി ചേര്‍ത്ത് അരച്ചെടുക്കുക. വെള്ളം ചേര്‍ക്കരുത്. പഴം മിക്സിയില്‍ അടിച്ച് ഇതില്‍ ചേര്‍ക്കുക. ഒരു പാത്രത്തില്‍ അരച്ച മിശ്രിതം, മൈദ, ഏലക്കായ് പൊടി, ചുക്കുപൊടി, എള്ള്, ഉപ്പ്, തേങ്ങ കൊത്ത് ഇവ ചേര്‍ത്ത് ഇഡ്ഡലി പരുവത്തില്‍ കുഴച്ചെടുക്കുക. 4/5 മണിക്കൂര്‍ പൊങ്ങാന്‍ വയ്ക്കുക. വറുക്കേണ്ട എണ്ണ തിളച്ചശേഷം തീ കുറച്ച് ഓരോ തവി മാവ് ഒഴിച്ച് രണ്ടുവശവും ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത് ടിഷ്യൂപേപ്പറില്‍ വച്ച് എണ്ണമയം മാറ്റി ഉപയോഗിക്കാം.