സാംസ്കാരിക കേരളം

നെയ് പത്തിരി (നെയ് പത്തല്‍)

ചേരുവകള്‍
ചമ്പാവരി  (മട്ടഅരി)  - 1 കപ്പ്
വെള്ളം - 2 കപ്പ്
ചിരകിയ തേങ്ങ  - ½ കപ്പ്
ചെറിയ ഉള്ളി, ചെറുതായി അരിഞ്ഞത് -  6 എണ്ണം
ജീരകം -  1 ടീസ്പൂണ്‍
ഉപ്പ്   -1 ടീസ്പൂണ്‍
അരിപ്പൊടി  - 6 ടേബിള്‍ സ്പൂണ്‍
എണ്ണ - ½ ടീസ്പൂണ്‍
എണ്ണ തടവിയ  വാഴയില
നെയ്  - വറുക്കാനായി

തയ്യാറാക്കുന്ന വിധം
തലേദിവസം തന്നെ അരി കുതിര്‍ത്തു വയ്ക്കുക. രാവിലെ വെള്ളം മുഴുവന്‍ കളയുക. ഈ അരി മിക്സിയിലിട്ട് തേങ്ങ, ഉള്ളി, ഉപ്പ്, ജീരകം ഇവ ചേര്‍ത്ത് നേര്‍മ്മയായി അരയ്ക്കുക. വെള്ളം അത്യാവശ്യത്തിനു മാത്രം ചേര്‍ത്താല്‍ മതി. ഇതില്‍ മാറ്റി വച്ചിട്ടുള്ള അരിപ്പൊടി ചേര്‍ത്ത് നല്ലപോലെ കുഴയ്ക്കുക. വളരെ മൃദുവായ രീതിയിലായിരിക്കണം ഇത്. എണ്ണ തടവിയ രണ്ടു  വാഴയിലകള്‍ക്കിടയില്‍ ഓരോ അരി ഉരുളയും വച്ച് മൃദുവായി അമര്‍ത്തുക. ഒരു പൂരിയുടെ ആകൃതിയിലും ഘനത്തിലും വേണം ചെയ്യാന്‍.  ഇത്തരത്തില്‍ എല്ലാ മാവിലും നെയ്യ് പത്തല്‍ ഉണ്ടാക്കി തിളച്ച നെയ്യില്‍  ഓരോന്നായി ഇട്ട് ചെറുതീയില്‍ വറുത്തെടുക്കുക. ഇടയ്ക്കിടെ ഓരോ പത്തിരിയുടെയും നടുവില്‍ തവി കൊണ്ടമര്‍ത്തണം. നല്ലപോലെ പൊങ്ങിവരും. എണ്ണമയം മാറ്റാനായി ടിഷ്യൂ പേപ്പര്‍ ഇട്ട് വെജിറ്റേറിയന്‍ വിഭവമോ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളോ കൂട്ടി കഴിയ്ക്കാവുന്നാതാണ്. വളരെ സ്വാദിഷ്ടമായ നെയ്പത്തിരി തയ്യാര്‍.