സാംസ്കാരിക കേരളം

ഓലന്‍

ചേരുവകള്‍

തലേദിവസം കുതിര്‍ത്ത് വേവിച്ചെടുത്ത വന്‍പയര്‍  - 1 കപ്പ്
ചതുര കഷണങ്ങളാക്കിയ കുമ്പളങ്ങ   കഷണം - 2 കപ്പ്
നീളത്തില്‍ അരിഞ്ഞ അച്ചിങ്ങ പയര്‍  -  ½ കപ്പ്
നീളത്തില്‍ അരിഞ്ഞ പച്ചമുളക്  -   4 എണ്ണം
തേങ്ങയുടെ രണ്ടാം പാല്‍  - 1 കപ്പ്
തേങ്ങയുടെ ഒന്നാം പാല്‍  -  1 കപ്പ്
വെളിച്ചെണ്ണ  - 2 ടീ സ്പൂണ്‍
കറിവേപ്പില -  3 തണ്ട്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍ അരിഞ്ഞ കഷണങ്ങള്‍ രണ്ടാം പാലില്‍ ഇട്ട് മൂടി വേവിക്കുക. ഇതില്‍ നീളത്തില്‍ കീറിയ പച്ചമുളകും ചേര്‍ക്കണം. വെന്തശേഷം  ഇതില്‍ വേവിച്ച വന്‍പയര്‍ ചേര്‍ക്കുക. 3 മിനിട്ട് മൂടി വേവിച്ചശേഷം ഒന്നാം പാല്‍ ചേര്‍ത്ത് തിളയ്ക്കുന്നതിന്‍ മുമ്പ് വെളിച്ചെണ്ണ, കറിവേപ്പില ചേര്‍ത്ത് വാങ്ങുക.

Videos