സാംസ്കാരിക കേരളം

ഓംലെറ്റ്

ചേരുവകള്‍

മുട്ട  - 3 എണ്ണം
ചെറിയഉള്ളി ചെറുതായി അരിഞ്ഞത്  - ½ കപ്പ്
പച്ചമുളക്ചെറുതായി അരിഞ്ഞത്   - 3 എണ്ണം
കാരറ്റ് ചെറുതായി ചീകിയത് അരിഞ്ഞത്  -1 എണ്ണം
ചിരകിയേ തങ്ങ (ആവശ്യമെങ്കില്) - ¼ കപ്പ്
കറിവേപ്പില ചെറുതായി അരിഞ്ഞത്  - 2 തണ്ട്
വെളിച്ചെണ്ണ, ഉപ്പ് - ആവശ്യത്തിന്
കുരുമുളകുപൊടി  - ¼ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
മുട്ട നല്ലപോലെ അടിച്ചു പതപ്പിക്കുക. ഇതില്‍ അരിഞ്ഞുവച്ചിരിക്കുന്നവ ചേര്‍ക്കുക. തേങ്ങയും. ഇതില്‍ ആവശ്യത്തിന് ഉപ്പ് , കറിവേപ്പില  ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ഇതില്‍ ഓരോ തവി മുട്ടകൂട്ട് ഒഴിച്ച് ചെറുതീയില്‍ മൂടി രണ്ടു വശവും ഒരുപോലെ വേവിച്ചെടുക്കുക. വാങ്ങിയ ശേഷം കുരുമുളകുപൊടി ചെറുതായി തൂവുക. ഇഷ്ടമാണെങ്കില്‍ ചെറുതായി അരിഞ്ഞ തക്കാളി  ചേര്‍ക്കാം. ചെറുതായി പൊടിച്ച പനീര്‍ ചേര്‍ക്കാം, അതുപോലെ കാപ്സിക്കം ചേര്‍ക്കാം. ഒന്നിനൊന്ന് സ്വാദ് കൂടും.