സാംസ്കാരിക കേരളം

ഊത്തപ്പം

ചേരുവകള്‍
ദോശയ്ക്കുള്ള മാവ്  - 1 കപ്പ്
സവാള ചെറുതായി നുറുക്കിയത്   - ¼ കപ്പ്
തേങ്ങ ചിരകിയത് -  3 ടീസ്പൂണ്‍
പച്ചമുളക് ചെറുതായി നുറുക്കിയത്  - 1 ടീസ്പൂണ്‍
കറിവേപ്പില ചെറുതായി നുറുക്കിയത്    - 1 ടീസ്പൂണ്‍
മല്ലിയില ചെറുതായി നുറുക്കിയത്  -   1 ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ദോശകല്ലില്‍ ഒരു തവി മാവ് ഒഴിച്ച് ഒരേപോലെ നിരത്തി അതിനു മുകളിലായി അരിഞ്ഞ മിശ്രിതമെല്ലാം നിരത്തുക. മാവ് നനവുള്ളപ്പോള്‍ തന്നെ ഇടണം എന്നാലേ നിരത്തിയ മിശ്രിതം ദോശയില്‍ ഒട്ടിപിടിക്കുകയുള്ളു ചെറുതീയില്‍ മൂടി വേവിക്കുക. ഒരു സൈഡ് വെന്തു കഴിയുമ്പോള്‍ സൂക്ഷിച്ച് മറുവശം തിരിച്ചിട്ട് മൊരിച്ചെടുക്കുക. ഇത്തരത്തില്‍ പച്ചക്കറികള്‍ ചെറുതായി നുറുക്കിയത് പനീര്‍ പൊടിച്ചത്, ചീസ് കീറിയും വ്യത്യസ്തമായ ഊത്തപ്പം ഉണ്ടാക്കാവുന്നതാണ്. ചൂടായ ഊത്തപ്പം ചട്ണിക്കൊപ്പം കഴിക്കാവുന്നതാണ്.