സാംസ്കാരിക കേരളം

പച്ച തീയല്‍

ചേരുവകള്‍

വെള്ളരിക്ക ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്  - ½ കപ്പ്
കത്തിരിക്ക ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്  - ¼ കപ്പ്
ചീനി അമരയ്ക്ക ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്   -¼ കപ്പ്
തൊലി കളഞ്ഞ ചെറിയ ഉള്ളി  -  4 എണ്ണം
തക്കാളി നാലായി കീറിയത്   - ½ കപ്പ്
പച്ചമാങ്ങ ചെറുതായി അരിഞ്ഞത്  -  ¼ കപ്പ്
കഷണങ്ങളാക്കിയ മുരിങ്ങയ്ക്ക  - ½ കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്  -  2 ടീസ്പൂണ്‍
പുളി വലിയ നെല്ലിക്ക വലുപ്പത്തില്
മുളക് പൊടി  -  ½ ടീസ്പൂണ്‍
മല്ലി പൊടി  -  4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ¼ ടീസ്പൂണ്‍
ജീരകം പൊടി  - 1 ടീസ്പൂണ്‍
ചിരകിയ തേങ്ങ   - 1 ½ കപ്പ്
വറ്റല്‍ മുളക്   -  4 എണ്ണം
കടുക്   - 1 ടീസ്പൂണ്‍
എണ്ണ, ഉപ്പ്, കറിവേപ്പില  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിഞ്ഞുവച്ച കഷണങ്ങള്‍ ആവശ്യത്തിന് ഉപ്പ് , വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക. തേങ്ങ, ജീരകം, മുളകുപൊടി, മഞ്ഞള്‍പൊടി ഇവ നല്ലതുപോലെ അരച്ച് ജീരകം, ചെറിയഉള്ളി, കറിവേപ്പില ഇവ ചേര്‍ത്തരച്ച് തീരെ ലൂസ് ആകാതെ ഇടത്തരം കുറുകിയ പരുവത്തില്‍ ഉപ്പ് ചേര്‍ത്ത് കഷണങ്ങളുമായി കൂട്ടിയോജിപ്പിക്കുക. പച്ചമാങ്ങ ചേര്‍ക്കുന്നില്ലെങ്കില്‍ നെല്ലിക്ക വലുപ്പത്തില്‍ പുളി എടുത്ത് വെള്ളത്തില്‍ കലക്കി ഇതിനോടൊപ്പം യോജിക്കണം. ഈ ഒഴിച്ചുകറി അടുപ്പത്തു വച്ചു തിള വരുമ്പോള്‍ വാങ്ങിവച്ച് ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്, വറ്റല്‍ മുളക്, കടുക്, കറിവേപ്പില ചേര്‍ത്ത് താളിച്ചു  ചേര്‍ക്കുക.


സാംസ്‌കാരിക വാർത്തകൾ