സാംസ്കാരിക കേരളം

പര്‍പ്പടക തോരന്‍ (പപ്പടം)

ചേരുവകള്‍

കാച്ചിയെടുത്ത പപ്പടം  -  15 എണ്ണം
പച്ചമുളക് അരിഞ്ഞത് -  2 എണ്ണം
സവാള ചെറുതായി അരിഞ്ഞത് - 1 കപ്പ്
തേങ്ങ തിരുമ്മിയത്   -  1 കപ്പ്
മുളകുപൊടി  -   ½ ടീ സ്പൂണ്‍
മഞ്ഞള്‍പൊടി  -  ¼ ടീ സ്പൂണ്‍
കറിമസാലപൊടി  -   ¼ ടീ സ്പൂണ്‍
വെളുത്തുള്ളി  -  4 അല്ലി
ജീരകം   -  1 ടീ സ്പൂണ്‍
കറിവേപ്പില, ഉഴുന്നു പരിപ്പ്  - 1 ടീ സ്പൂണ്‍
കടുക്, വറ്റല്‍മുളക്, എണ്ണ, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് താളിച്ച്  കറിവേപ്പില, വറ്റല്‍മുളക്,  ഉഴുന്നു പരിപ്പ് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് സവാള, പച്ചമുളക് ചേര്‍ത്ത് വഴറ്റുക, പൊടി വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് വഴറ്റുക. ഇതില്‍ പൊടിച്ച പപ്പടം  ആവശ്യത്തിന് ഉപ്പ് , ചെറുതായി അരച്ച തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് 2 മിനിട്ട് മൂടി വേവിക്കുക. മൂടി മാറ്റി നല്ലതുപോലെ ചിക്കിതോര്‍ത്തി എടുക്കുക.


സാംസ്‌കാരിക വാർത്തകൾ