സാംസ്കാരിക കേരളം

പരിപ്പുവട

ചേരുവകള്‍
തുവര പരിപ്പ്    -   ½ കപ്പ്,
കടലപരിപ്പ്     -   ½ കപ്പ്
ചെറിയ ഉള്ളി വട്ടത്തില്‍ നേര്‍മ്മയായി അരിഞ്ഞത്   -   ½ കപ്പ്
കറിവേപ്പില അരിഞ്ഞത്  -  കുറച്ച്
പച്ചമുളക് ചെറുതായി അരിഞ്ഞത്     -  2 എണ്ണം,
ഇഞ്ചി ചെറുതായി അരിഞ്ഞത്   - 1 ടേബിള്‍ സ്പൂണ്‍
മുളക് പൊടി   -   ½ ടേബിള്‍ സ്പൂണ്‍
ഉപ്പ്  -   ആവശ്യത്തിന്
എണ്ണ - വറുക്കാന്‍ വേണ്ടത്

തയ്യാറാക്കുന്ന വിധം
കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും കുതിര്‍ത്ത് രണ്ടുതരം പരിപ്പും കട്ടിയായി അരച്ചെടുക്കുക. തരിതരിപ്പായിട്ടായിരിക്കണം അരക്കേണ്ടത്. ഇതില്‍ മുളകുപൊടി അരിഞ്ഞ ഉള്ളി, ഇഞ്ചി, കറിവേപ്പില, ഉപ്പ് ഇവ ചേര്‍ത്ത് നല്ലപോലെ കുഴച്ച് ഉരുളകളാക്കിയെടുത്ത് കൈവെള്ളയില്‍ വച്ച് പരത്തി തിളച്ച എണ്ണയില്‍ ഇട്ട് വറുത്തെടുക്കാവുന്നതാണ്. രസം ഉണ്ടാക്കി അതില്‍ ഇടുകയാണെങ്കില്‍ രസവടയായി.