സാംസ്കാരിക കേരളം

പരിപ്പ്

ചേരുവകള്‍

ചെറുപയര്‍ പരിപ്പ്   -  1 കപ്പ്
തേങ്ങ ചിരകിയത്   -  1 കപ്പ്
ജീരകം  -  1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -  ½ ടീസ്പൂണ്‍
വെളുത്തുള്ളി -  4 അല്ലി
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കുക്കറില്‍ പരിപ്പ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് 3 വിസില്‍ ആകുന്നതുവരെ വേവിക്കുക. തണുത്ത ശേഷം നല്ലതുപോലെ ഉടച്ച് മഞ്ഞള്‍പൊടി, ഉപ്പ് നല്ലതുപോലെ അരച്ച തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില മിശ്രിതം ചേര്‍ത്ത് ഇളക്കി തിളവരുന്നതുവരെ അടുപ്പത്ത് വച്ചശേഷം വെളിച്ചെണ്ണ ഒഴിച്ച് വാങ്ങാവുന്നതാണ്. തീരെ കുറുകി പോകരുത്.


സാംസ്‌കാരിക വാർത്തകൾ