സാംസ്കാരിക കേരളം

പത്തിരി

ചേരുവകള്‍
വറുത്ത അരിപൊടി - 3 കപ്പ്
വെള്ളം  - 3 കപ്പ്
ഉപ്പ്, എണ്ണ   - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
വറുത്ത അരിപൊടി നല്ലപോലെ അരിപ്പയില്‍ തെള്ളിവയ്ക്കുക. ഒരു പാത്രത്തില്‍ 3 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതില്‍ ഉപ്പ് ചേര്‍ക്കുക.  ഇതില്‍ അരിപ്പൊടി കുറച്ചുകുറച്ചായി ചേര്‍ത്ത്  തവികൊണ്ട് ഇളക്കി കൊണ്ടേയിരിക്കണം. അടിയില്‍ കരിഞ്ഞുപിടിക്കരുത്. അടുപ്പത്തു നിന്നും മാറ്റി ചെറുചൂടോടെ തന്നെ എണ്ണ കൈയില്‍ തൂകി നല്ലപോലെ മൃദുവായി കുഴച്ചെടുക്കുക. നല്ല മൃദുവായും ഒട്ടിപിടിക്കാത്തതുമായ ഒരു പരുവമാകുമ്പോള്‍ ഇതില്‍ നിന്നും ഓരോ ഉരുളകള്‍ എടുത്ത് പത്തിപ്രസ്സിലോ ചപ്പാത്തി പ്രസ്സിലോ വച്ച് രണ്ടുവശത്തും എണ്ണ പുരട്ടി പരത്തി എടുക്കുക. കുറച്ച് അരിപൊടി പത്തിരിയുടെ രണ്ടുവശത്തും ചെറുതായി തൂകി ചൂടായ ദോശക്കല്ലില്‍ വച്ച് ചെറുതീയില്‍ ചുട്ടെടുക്കുക. നടുക്ക് തവി കൊണ്ട് ചെറുതായി അമര്‍ത്തിയാല്‍ പത്തിരി നല്ലപോലെ പൊന്തിവരും. വെള്ളനിറത്തില്‍ തന്നെ ഇത് ചുട്ടെടുക്കണം. കഴിക്കുന്ന സമയം ഈ പത്തിരി തേങ്ങാപാലില്‍ മുക്കി ഇറച്ചികറിയോടൊപ്പം കഴിക്കാവുന്നതാണ്.