സാംസ്കാരിക കേരളം

കുരുമുളക്കിട്ട ചിക്കന്‍

ചേരുവകള്‍
ചിക്കന്‍ ചെറുതായി അരിഞ്ഞത് ഉപ്പ്, കുരുമുളക് പൊടി, മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് വേവിച്ചെടുത്തത്   - ½ കിലോ
കുരുമുളക്   ചതച്ചത്   - 2 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 3 ടീസ്പൂണ്‍ വീതം
ചെറിയ ഉള്ളി ചതച്ചത് - 2 കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത്  - 1 കപ്പ്
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് നല്ലപോലെ വയറ്റുക. ഇതില്‍ വേവിച്ചു മാറ്റിവച്ച കോഴി കഷണങ്ങള്‍, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നല്ലപോലെ വഴറ്റിയെടുക്കുക. ഇതില്‍ കുരുമുളകുപൊടി ചതച്ചത് ചേര്‍ക്കുക. ഇതില്‍ മുളകുപൊടി, മല്ലപൊടി ഉപയോഗിക്കുന്നില്ല. അവസാനം വരട്ടിയെടുത്ത കഷണങ്ങളില്‍ അരിഞ്ഞുവച്ച സവാള കൊണ്ട് അലങ്കരിക്കാം.